കണ്ണൂർ മുസ് ലിം ഹെറിറ്റേജ് കോൺഗ്രസ് ഫെബ്രുവരി 2, 3 തീയ്യതികളിൽ ബർണശ്ശേരിയിൽ

കണ്ണൂർ: കണ്ണൂരിലെ മുസ് ലിം ചരിത്രവും പൈതൃകവും സമഗ്രമായി പഠന വിധേയമാക്കുന്ന ഹെറിറ്റേജ് കോൺഗ്രസ് ഫെബ്രുവരി 2, 3 ശനി ,ഞായർ തീയ്യതികളിൽ ബർണശ്ശേരി നായനാർ അക്കാദമിയിലെ ബലി ഹസൻ നഗറിൽ നടക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൻ അറിയിച്ചു.സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന പരിപാടിയിൽ ചരിത്ര ഗവേഷകരും , വിദ്യാർഥികളും , ബഹുജനങ്ങളുമുൾപ്പെടെ ആയിരത്തോളം പ്രതിനിധികൾ പങ്കെടുക്കും. ചരിത്രാഖ്യാനം , സാമൂഹിക സഹവർത്തിത്വം, ഭാഷ കല സാഹിത്യം സംസ്ക്കാരം , കുടുംബം സമൂഹം പൊതുമണ്ഡലം, വിശ്വാസം സംസ്ക്കരണം , ദേശം നാഗരികത , ചെറുത്തുനിൽപ് പോരാട്ടം , നവോത്ഥാനം വിദ്യാഭ്യാസം , രാഷ്ട്രീയം സമുദായം , വികസനം സാമ്പത്തിക വിനിമയം , ആഗോള ബന്ധങ്ങൾ കുടിയേറ്റം , സംഘടനകൾ സംരംഭങ്ങൾ എന്നീ തലക്കെട്ടുകളിൽ 15 സെഷനുകളിലായി നൂറോളം പ്രബന്ധങ്ങൾ അവതരിപ്പിക്കും.

ഫെബ്രുവരി രണ്ട് ശനിയാഴ്ച രാവിലെ പത്തിന് കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ പ്രൊഫ. ഗോപിനാഥ് രവീന്ദ്രൻ ഉദ്ഘാടനം ചെയ്യും. പ്രമുഖ ചരിത്ര പണ്ഡിതൻ ഡോ: കെ.കെ.എൻ കുറുപ്പ് മുഖ്യപ്രഭാഷണം നടത്തും. കേരള മുസ്‌ലിം ഹെറിറ്റേജ് കോൺഗ്രസ് ചെയർമാൻ ശൈഖ് മുഹമ്മദ് കാരക്കുന്ന് വിഷയമവതരിപ്പിക്കും. വിവിധ സെഷനുകളിലായി ഡോ: കെ.എസ് മാധവൻ , ഡോ: പി.ടി. അബ്ദുൽ അസീസ് , ഡോ: പി.ജെ.വിൻസന്റ്, ഡോ: ശാസാദ് ഹുസൈൻ , ഡോ: ഹുസൈൻ രണ്ടത്താണി , ഡോ: ആർ.യൂസുഫ് , ഡോ: അസീസ് തരുവണ , ഡോ: ജമീൽ അഹമദ് , കാസിം ഇരിക്കൂർ , അഡ്വ. പി.വി. സൈനുദ്ധീൻ , എം.ജോസഫ് ജോൺ , മുജീബ് റഹ്മാൻ കിനാലൂർ , അബ്ദുല്ല അഞ്ചിലത്ത് , വി.കെ. കുട്ടു , ഡോ: പുത്തൂർ മുസ്തഫ , ഡോ: എ. വൽസലൻ , പ്രൊഫ. ഇ ഇസ്മായിൽ , ഇസ്ഹാഖലി കല്ലിക്കേണ്ടി , എരിത്തോളി മൂസ , പി.എം സാലിഹ് , ശിഹാബ് പൂക്കോട്ടൂർ , അഫീദ അഹമദ് , മുഹമ്മദ് ഷമീം , ഡോ: വി.ഹിക്മത്തുല്ല, അജ്മൽ കൊടിയത്തൂർ , ഡോ: മഹ് മൂദ് കൂര്യ , സത്യൻ എക്കാട് , പ്രൊഫ. എ.പി. സുബൈർ. ഡോ: ഇ.എ ശെഫി തുടങ്ങിയവർ പങ്കെടുക്കും.

ശനിയാഴ്ച വൈകിട്ട് ഏഴിന് കളരി പ്രദർശനം , സംഗീത ശിൽപം , പാട്ടരങ്ങ് തുടങ്ങിയവ അരങ്ങേറും. ഞായറാഴ്ച വൈകിട്ട് ഏഴിന് മാപ്പിള കലാമേള എരിങ്ങോളി മൂസ ഉദ്ഘാടനം ചെയ്യും. കോൽക്കളി , ദഫ്മുട്ട് , വട്ടപാട്ട് , ഒപ്പന , അറവന മുട്ട് , കപ്പ പാട്ട് , പടപാട്ട് , കൈകൊട്ടി പാട്ട് , വിവിധ കാലത്തുള്ള മാപ്പിള പാട്ടും അരങ്ങേറും.

പൈതൃക പ്രദർശനത്തിന്റെ ഭാഗമായി ചരിത്ര പ്രാധാന്യമുള്ള സംഭവങ്ങളും സംരഭങ്ങളും പ്രദർശിപ്പിക്കും. ചെറുത്തുനിൽപ്പു ചരിത്രം , പുരാതന പള്ളികൾ , വ്യക്തിത്വങ്ങൾ , രചനകൾ എന്നിവ പരിചയപ്പെടുത്തും. വിവിധ കാലങ്ങളിലുള്ള കറൻസികൾ , പാത്രങ്ങൾ , പൗരാണിക രേഖകൾ തുടങ്ങിയവയുടെ പ്രദർശനവും നടക്കും. പ്രാദേശിക വിഭവങ്ങൾ ഉൾക്കൊള്ളുന്ന ഭക്ഷ്യമേളയും, വിവിധ പ്രസാധകരുടെ പുസ്തകമേളയും നഗരിയിൽ പ്രവൃത്തിക്കും.

ഞായർ വൈകിട്ട് ബർണശ്ശേരിയിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ബഹുജനങ്ങൾ പങ്കെടുക്കും. തുറമുഖം വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും. സാമൂഹിക രംഗത്തെ പ്രമുഖർ സംസാരിക്കും. തുടർന്ന് മാപ്പിള കലാമേള അരങ്ങേറും. രജിസ്ട്രേഷന് http://www.solidaritykannur.org എന്ന സൈറ്റിലോ , 9746111240, 81118808640 നമ്പറുകളിലോ ബന്ധപ്പെടാവുന്നതാണ്. സമ്മേളന നഗരിയിൽ സ്പോട്ട് രജിസ്ട്രേഷന് സൗകര്യമുണ്ടാവുന്നതാണ്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: