ചരിത്രത്തിൽ ഇന്ന്: ഫെബ്രുവരി 1

ഇന്ന് തീരദേശ സംരക്ഷണ ദിനം…

ഇന്ന് ജയിൽ ദിനം..

ഇന്ന് ലോക ഹിജാബ് ദിനം…

1884- ഓക്സ് ഫോർഡ് ഇംഗ്ലിഷ് ഡിക്ഷ്നറി ആദ്യമായി പ്രസിദ്ധികരിച്ചു..

1918- റഷ്യയിൽ ജൂലിയൻ കലണ്ടറിന് പകരം ഗ്രിഗോറിയൻ കലണ്ടർ പ്രാബല്യത്തിൽ വന്നു…

1949- പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ പ്രവർത്തനം തുടങ്ങി…

1958- ഈജിപ്തും സിറിയയും ചേർന്ന് ഐക്യ അറബി റിപ്പബ്ലിക്ക് രൂപീകരിച്ചു…

1960- പതിനഞ്ച് വർഷത്തിന് ശേഷം ആയത്തുള്ള ഖുമൈനി ഇറാനിലേക്ക് തിരിച്ചെത്തി…

1960- വർണ വിവേചനത്തിനെതിരെ 4 കറുത്ത വംശജരായ വിദ്യാർഥികൾ നടത്തിയ Greens boro സമരം അമേരിക്കയിൽ തുടങ്ങി..

1968- എഡി ആഡംസ് വിയറ്റ്നാം യുദ്ധത്തിലെ ചിരപ്രതിഷ്ഠ നേടിയ ഫോട്ടോ പ്രസിദ്ധികരിച്ചു..

1986 .. പോപ്പ് ജോൺ പോൾ രണ്ടാമൻ ഇന്ത്യൻ മണ്ണിൽ കാലുകുത്തി…

2003- കൊളംബിയ ദുരന്തം… 2003 ജനുവരി 11ന് യാത്ര പുറപ്പെട്ട ബഹിരാകാശ വാഹനം ഭൂമിയിലേക്ക് തിരിച്ചു വരുന്നതിനിടെ പൊട്ടിത്തെറിച്ച് കൽപ്പന ചൗള അടക്കം 7 പേരും മരിച്ചു…

2014- ഇന്ത്യയിലെ ആദ്യത്തെ മോണോ റെയിൽ മുംബൈയിൽ നിലവിൽ വന്നു…

ജനനം

1854- അബ്ബാസ് തയ്യാബ് ജി.. ഉപ്പു സത്യാഗ്രഹത്തെ തുടർന്ന് ഗാന്ധിജി അറസ്റ്റിലായപ്പോൾ തുടർന്ന് സമരം നയിച്ച നേതാവ്…

1927- രാമു കാര്യാട്ട്- പ്രശസ്ത സിനിമാ സംവിധാകൻ.. ചെമ്മിൻ ചിത്രത്തിന് ദേശീയ അവാർഡകിട്ടി…

1931- ബോറിസ് യെൽസിൻ – മുൻ റഷ്യൻ പ്രസിഡണ്ട്..

1949- എ.സുജനപാൽ.. മുൻ വനം മന്ത്രി.. കോൺഗ്രസ് നേതാവ്..

1957- ജാക്കി ഷ്രേഫ് – ബോളിവുഡ് നടൻ

1960- ആലങ്കോട് ലീലാകൃഷ്ണൻ – സാഹിത്യവിമർശകൻ, കവി പൊതു പ്രവർത്തകൻ..

1969- ഗബ്രിയേല ബാറ്റിസ്റ്യൂട്ട- അർജന്റിനിയൻ ഫുട്ബാൾ താരം.. ദേശിയ ടീമിന് വേണ്ടി ഏറ്റവും കൂടുതൽ ഗോളടിച്ച താരം..

1971- അജയ് ജഡേജ – മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം… പാതി മലയാളി..

1982- ശു ഐബ് മാലിക് – പാക്ക് ദേശീയ ക്രിക്കറ്റ് താരം… ഇന്ത്യൻ ടെന്നിസ് താരം സാനിയ മിർസയുടെ ഭർത്താവ്…

ചരമം

1851- മേരി ഷെല്ലി.. ഇംഗ്ലിഷ് കവി, സാഹിത്യകാരി…

1876- പന്തലൂർ മീനാക്ഷി സുന്ദരം പിള്ള.. പന്തലൂർ ഭരതനാട്യത്തിന്റെ ഉപജ്ഞാതാവ്.. തമിഴിൽ സ്ഥലപുരാണം എന്ന സാഹിത്യരൂപം സൃഷ്ടിച്ചു..

2000.. വി. ആനന്ദക്കുട്ടൻ നായർ.. കേരള സാഹിത്യ അക്കാദമി വിശിഷ്ടാംഗത്വം ലഭിച്ച സാഹിത്യകാരൻ…

2007- എ. വി. ആര്യൻ.. മുൻ MLA, CPI(M) മുൻ നേതാവ്. .. പാർട്ടിയിൽ നിന്ന് പുറത്തായി വിപ്ലവ പാർട്ടിയിൽ എത്തി..

2012 – വിസ്ലാസ് സിംബാർക്ക.. പോളിഷ് സാഹിത്യകാരൻ. 1966 ലെ സാഹിത്യ നോബൽ..

2013 – തൃക്കമ്പുറം കൃഷ്ണൻ കുട്ടി മാരാർ.. സോപാന, തിമില വിദഗ്ധൻ…

2017.. ഇ അഹമ്മദ്. നിലവിലുള്ള ലോക്സഭാംഗമാ യിരിക്കെ മരണപ്പെട്ട കണ്ണൂർ സ്വദേശി.. സംസ്ഥാനത്തെ മുൻ വ്യവസായ മന്ത്രി. കേന്ദ്രത്തിൽ നിരവധി തവണ സഹമന്ത്രി.. കണ്ണൂർ നഗരസഭ മുൻ ചെയർമാൻ..

(എ.ആർ.ജിതേന്ദ്രൻ, പൊതുവാച്ചേരി, കണ്ണൂർ)

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: