മട്ടന്നൂർ നഗര വികസനവുമായി ബന്ധപ്പെട്ട് വിദ്യാർത്ഥി സംവാദം

മട്ടന്നൂര്‍: കണ്ണൂര്‍ രാജ്യാന്തര വിമാനത്താവള നഗരിയിലെ വികസന സ്വപ്നങ്ങളുമായി വിദ്യാര്‍ത്ഥികളുടെ ചായ് പിയ് ചര്‍ച്ച ശ്രദ്ധേയമായി. ഉളിയില്‍ മജ്‌ലിസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ വിദ്യാര്‍ത്ഥികളാണ് മട്ടന്നൂര്‍ ടൗണ്‍ സ്‌ക്വയറില്‍ നഗരസഭാ ഭരണാധികാരികളും സാംസ്‌കാരിക പ്രവര്‍ത്തകരുമായി സംവദിച്ചത്. നഗരത്തിലെ ഗതാഗതക്കുരുക്ക്, ആരോഗ്യ മേഖലയിലെ ന്യൂനതകള്‍, ശുചിത്വ ബോധവല്ക്കരണം, പ്ലാസ്റ്റിക് നിര്‍മ്മാര്‍ജ്ജനം, പാര്‍ക്കിംഗ് അപര്യാപ്തത എന്നിവ സജീവ ചര്‍ച്ചയായി. ഗതാഗതക്കുരുക്കിന് പരിഹാരമായി വിവിധ ബൈപാസ് റോഡുകള്‍ നിര്‍മ്മിക്കുമെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞപ്പോള്‍ ഇത് വര്‍ഷങ്ങളായി കേള്‍ക്കുന്ന പല്ലവിയല്ലേ എന്നായിരുന്നു പഠിതാക്കളുടെ ചോദ്യം. കണ്ണൂര്‍ വിമാനത്താവളം യാഥാര്‍ത്ഥ്യമായ സാഹചര്യത്തില്‍ പാര്‍ക്കിംഗിനും മറ്റും സൗകര്യങ്ങള്‍ വിപുലപ്പെടുത്തുമെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞപ്പോള്‍ 1996 ല്‍ തന്നെ വിമാനത്താവള പ്രഖ്യാപനമുണ്ടായ സാഹചര്യത്തില്‍ മുന്‍വിധിയോടെ ഇതൊക്കെ നടപ്പാക്കാമായിരുന്നു എന്നു വിദ്യാര്‍ത്ഥികള്‍ ഓര്‍മ്മിപ്പിച്ചു.

ഉളിയില്‍ മജ്‌ലിസ്, ജെ. സി പഴശ്ശി ക്വീന്‍സ് എന്നിവര്‍ സംയുക്തമായി സംഘടിപ്പിച്ച ചര്‍ച്ച നഗരസഭ ചെയര്‍പേഴ്‌സണന്‍ അനിതാവേണു ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ അര്‍ഷാദ് പള്ളിപ്പാത്ത് അധ്യക്ഷത വഹിച്ചു. ഷബ്‌ന സരീഷ് സ്വാഗതവും ശ്വേത എസ്. നമ്പ്യാര്‍ നന്ദിയും പറഞ്ഞു. വിദ്യാര്‍ത്ഥികളായ ഹസ്‌ന അയൂബ്, ഫര്‍ഹാന്‍ യഹ്‌യ, കെ. സഹല, കെ. ഹിഫാന, മുഹമ്മദ് സഹല്‍, ഇ.കെ. ഫഹദ്, പി. ശ്രീലക്ഷ്മി, എ. ജുറൈദ്, ടി.പി. മുഹമ്മദ് റസ്‌വാന്‍, ടി. ആയിഷ, റിയാഫാത്തിമ, കൗണ്‍സിലര്‍മാരായ കെ.വി. ജയചന്ദ്രന്‍, പി. പ്രസീന, സാംസ്‌കാരിക പ്രവര്‍ത്തകരായ കെ.കെ. കീറ്റുകണ്ടി, ഷിറോസ് കരിയില്‍, സജിന സുധീഷ്, എം. പ്രകാശന്‍, റയീസ് നാലാങ്കേരി എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: