കണ്ണൂർ വിമാനത്താവളത്തിൽ മലദ്വാരത്തിലൂടെ കടത്താൻ ശ്രമിച്ച 85 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണം പിടികൂടി

  • അബൂബക്കർ പുറത്തീൽ.

കണ്ണൂർ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 85 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണം രണ്ടുപേരിൽ നിന്നായി കസ്റ്റംസ് സംഘം പിടികൂടി. നാദാപുരം തൂണേരി മുടവന്തേരി ചട്ടന്റവിടെ ഹൗസിൽ ആഷിഖ് മീരാംബ്ര, ദുബായിൽ നിന്നും എത്തിയ എയർഇന്ത്യ എക്സ്പ്രസ് ശ്രീകണ്ഠപുരം ബങ്കണത് പുരയിൽ സബീർ മൈക്കാരൻ എന്നിവരിൽ നിന്നാണ് ഇത്രയധികം സ്വർണം പിടികൂടിയത്. മലദ്വാരം വഴിയാണ് സ്വർണം കടത്താൻ ശ്രമിച്ചത്. കമ്മീഷണർ എസ്. കിഷോർ, സൂപ്രണ്ട്‌ വിപി ബേബി, പിസി ചാക്കോ, ദിലീപ് കൗശൽ, ജോയ് സെബാസ്റ്റ്യൻ, മനോജ് യാദവ്, മല്ലിക കൗശിക്, ഹവിൽദാർ കെടിഎം രാജൻ തുടങ്ങിയവരാണ് കസ്റ്റംസ് സംഘത്തിൽ ഉണ്ടായിരുന്നത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: