മുസ്ലിം ലീഗ് കണ്ണൂർ മണ്ഡലം വൈസ്പ്രസിഡന്റ് ബി.വി.അബ്ദുറഹ്മാൻ (65) നിര്യാതനായി.

മുസ്ലിം ലീഗ് കണ്ണൂർ മണ്ഡലം വൈസ്പ്രസിഡന്റ് ബാവു വളപ്പിൽ ബി.വി.അബ്ദുറഹ്മാൻ (65) നിര്യാതനായി. മുസ് ലിം ലീഗ് കണ്ണൂർ മണ്ഡലം വൈസ് പ്രസിഡണ്ട്, കണ്ണൂർ മുസ്ലിം ജമാഅത്ത് സെക്രട്ടറി, ഹാജി മെമ്മോറിയൽ ലൈബ്രറി സെക്രട്ടറി, ദിനുൽ ഇസ്ലാം സഭ എക്സിക്യൂട്ടീവ് മെമ്പർ, ദിനുൽ ഇസ്ലാം സഭ ഇംഗ്ലീഷ് മീഡിയം സ്കൂൾ പി.ടി.എ പ്രസിഡണ്ട്, കണ്ണൂർ സിറ്റി റെയ്ഞ്ച് മദ്രസ്സ മെനജ് മെൻ്റ് അസോസിയേഷൻ ജനറൽ സെക്രട്ടറി, അരട്ടക്ക പള്ളി മഹല്ല് കമ്മിറ്റി മുൻ വൈസ് പ്രസിഡണ്ട് എന്നി ചുമതലകൾ വഹിച്ചിട്ടുണ്ട്. 25 വർഷം കണ്ണൂർ സിറ്റി കൊടപ്പറമ്പ വാർഡ് മുസ്ലിം ലീഗിൻ്റെ ജനറൽ സീക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. കേരള ഗവർമെൻ്റ് സിറാമിക് കമ്പനി പാപ്പിനശ്ശേരി ചൈനക്ലെയിൽ 1984 മുതൽ 25 വർഷത്തോളം സ്റ്റാഫായി പ്രവർത്തിച്ചിരുന്നു. ഭാര്യ : സഫിയത്ത് (തായത്ത് ഹൗസ്). മക്കൾ: നബീൽ, അനസ്, അയാസ് (ദുബൈ കെഎംസിസി കണ്ണൂർ ജില്ല വൈസ് പ്രസിഡണ്ട്) നജ്ല, ജാസിർ (ഖത്തർ), ജസ്ന മരുമക്കൾ: ഫിറോസ്, മുക്താർ, റഹന, സജ്ന, മുഹ്സിന, ജസ്ന. സഹോദരങ്ങൾ : പരേതനായ മുസ്തഫ , അബ്ദുൽ അസീസ്, ബീവി, ഖദീജ, പരേതയായ മൈമു. ഖബറടക്കം വൈകിട്ട് അഞ്ചിന് കണ്ണൂർ സിറ്റി ജുമാ മസ്ജിദിൽ.