സംസ്ഥാനത്തെ നാല് ജില്ലകളില്‍ നാളെ കോവിഡ് വാക്‌സിന്‍ ഡ്രൈ റണ്‍

തിരുവനന്തപുരം: കേരളത്തിൽ കോവിഡ് വാക്സിൻ ഡ്രൈ റൺ നാല് ജില്ലകളിൽ നടത്താൻ തീരുമാനം. തിരുവനന്തപുരം, വയനാട്, പാലക്കാട്, ഇടുക്കി ജില്ലകളിലാണ് ശനിയാഴ്ച ഡ്രൈ റൺ നടത്തുക.

തിരുവനന്തപുരത്ത് മൂന്ന് ആശുപത്രികളിലും മറ്റ് ജില്ലകളിൽ ഓരോ ആശുപത്രികളിലും ഡ്രൈ റൺ നടത്തും.

ജനുവരി 2 മുതൽ എല്ലാ സംസ്ഥാനങ്ങളിലും കോവിഡ് വാക്സിൻ ഡ്രൈ റൺ നടക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയ വക്താക്കൾ വ്യാഴാഴ്ച നടന്ന ഉന്നതതല യോഗത്തിനു ശേഷം വ്യക്തമാക്കിയിരുന്നു.

നേരത്തെ നാല് സംസ്ഥാനങ്ങളിൽ രണ്ട് ദിവസത്തെ ഡ്രൈ റൺ വിജയകരമായി സംഘടിപ്പിച്ചിരുന്നു. ആന്ധ്ര പ്രദേശിലെ കൃഷ്ണ, ഗുജറാത്തിലെ രാജ്കോട്ട്, ഗാന്ധി നഗർ, ലുധിയാന, പഞ്ചാബിലെ ഷഹീദ് ഭഗത് സിംഗ് നഗർ (നവൻഷഹർ), അസമിലെ സോണിത്പുർ, നൽബാരി എന്നീ ജില്ലകളിലാണ് രണ്ട് ദിവസത്തെ ഡ്രൈ റൺ നടത്തിയത്.

സാങ്കേതികതയുടെ സഹായത്തോടെ കോവിഡ് വാക്സിൻ വിതരണ സംവിധാനം സജ്ജമാക്കൽ, വിവരങ്ങൾ അപ്ലോഡ് ചെയ്യൽ, ജില്ലകളിൽ വാക്സിനുകൾ സ്വീകരിക്കുന്നതും വാക്സിനേഷൻ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ, വാക്സിനേഷൻ ടീമിനെ വിന്യസിക്കൽ, സെഷൻ സൈറ്റിൽ സാധനങ്ങൾ എത്തിക്കൽ, വാക്സിനേഷൻ നടത്തുന്നതിന്റെ മോക്ക് ഡ്രിൽ, ബ്ലോക്ക്-ജില്ല-സംസ്ഥാന തല യോഗങ്ങളിലെ റിപ്പോർട്ടിങ്, അവലോകനം എന്നിവയെല്ലാം ഡ്രൈ റണ്ണിൽ ഉൾപ്പെടുന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: