എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകൾക്ക് കൂടുതൽ ശ്രദ്ധ നൽകേണ്ട പാഠഭാഗങ്ങൾ പ്രസിദ്ധീകരിച്ചു

എസ്‌എസ്‌എല്‍സി, പ്ലസ്ടു പരീക്ഷകള്‍ക്ക് കൂടുതല്‍ ശ്രദ്ധ നല്‍കേണ്ട പാഠഭാഗങ്ങള്‍ പ്രസിദ്ധീകരിച്ചു. എസ്‌സിഇആര്‍ടിയാണ് പാഠഭാഗങ്ങള്‍ പ്രസിദ്ധീകരിച്ചത്. പാഠഭാഗങ്ങളുടെ റിവിഷന്‍ നാളെ മുതല്‍ സ്‌കൂളുകളില്‍ തുടങ്ങും. ഈ പാഠഭാഗങ്ങളില്‍ നിന്നും 100 ശതമാനം മാര്‍ക്കും ലഭ്യമാകുന്ന തരത്തിലാണ് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്.

ഓരോ വിഷയത്തിനും യൂണിറ്റുകളും ബന്ധപ്പെട്ട പാഠങ്ങളുമാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്. എസ്‌സിഇആര്‍ടിയുടെയും വിദ്യാഭ്യാസ വകുപ്പിന്റെയും വെബ്സൈറ്റുകളില്‍ പാഠഭാഗങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ജൂലൈയില്‍ പരീക്ഷാ ഫലം പ്രഖ്യാപിക്കും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: