ഫ്രറ്റേണിറ്റിയുടെ ന്യൂ ഇയർ അസാദി

കണ്ണൂർ: പുതുവർഷപ്പിറവിയെ സമരപ്രഖ്യാപന രാവാക്കി ഫ്രറ്റേണിറ്റി. നഗരത്തിലെ പുതുവർഷാലോഷങ്ങൾക്കിടയിലാണ് പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരമാണ് പുതുവർഷത്തിന്റെ കരുത്തെന്ന പ്രഖ്യാപനവുമായി വിദ്യാർഥികൾ കാൽടെക്സ് ഗാന്ധി പ്രതിമക്ക് മുന്നിൽ പാതിരാ പ്രതിഷേധം സംഘടിപ്പിച്ചത്.മതം നോക്കി രാജ്യത്തേ വിഭജിക്കുന്ന ഭരണകൂട നിലപാടിനെതിരെ , പൗരത്വ ഭേദഗതി നിയമം തള്ളി കളയുക, പൗരത്വ ഭേദഗതി നിയമത്തിനെ തിരെ രാജ്യവ്യാപകമായി നടക്കുന്ന പ്രതിഷേധങ്ങളോട് ഐക്യപ്പെടുക,പൗരത്വ ഭേദഗതി നിയമത്തിനെ തിരെ പ്രതിഷേധിച്ചതിന്റെ പേരിൽ അന്യായമായി അറസ്റ്റിലാക്കപ്പെട്ട പൊന്നാനിയിലെ 6 പേരെ ഉടൻ വിട്ടയക്കുക എന്നീ മുദ്രാവാക്യങ്ങളുയർത്തിയാണ്
ഫ്രറ്റേണിറ്റി മൂവ്മെന്റ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ന്യൂ ഇയർ രാത്രിയിൽ കണ്ണൂർ കാൽടക്സ് ജംക്ഷനിൽ അസാദി ന്യൂ ഇയർ നടത്തിയത്. വെൽഫെയർ പാർട്ടി സംസ്ഥാന സെക്രട്ടറി ജബീന ഇർഷാദ് ഉദ്ഘാടനം കണ്ണൂർ ജില്ലാ ഡി.സി.സി പ്രസിഡന്റ് സതീഷൻ പാച്ചേനി അഭിവാദ്യമർപ്പിച്ച് സംസാരിച്ചു. വെൽഫെയർ പാർട്ടി കണ്ണൂർ ജില്ലാ പ്രസിഡന്റ് സൈനുദ്ദീൻ കരിവെള്ളൂർ, ഫ്രറ്റേണിറ്റി മൂവ്മെന്റ് ദേശീയ കമ്മിറ്റിയംഗം നസ്രീന ഇല്യാസ്,ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന കമ്മിറ്റിയംഗം പി.ബി.എം ഫർമീസ് എന്നിവർ സംസാരിച്ചു.ഫ്രറ്റേണിറ്റി മൂവ്മെന്റ് കണ്ണൂർ ജില്ല പ്രസിഡന്റ് ജവാദ് അമീർ അധ്യക്ഷത വഹിച്ചു.വെൽഫെയർ പാർട്ടി & ഫ്രറ്റേണിറ്റി മൂവ്മെന്റ് ജില്ലാ നേതാക്കളായ ഫൈസൽ മാടായി, ശാഹിന ലത്തീഫ്, സി. ഇംതിയാസ്, തേസ്യാമ മാളിയേക്കൽ, റഹ്‌ന ടീച്ചർ, ഷബീർ എടക്കാട്, ആരിഫ മെഹബൂബ്, മുഹ്സിൻ ഇരിക്കൂർ, അർഷദ് സി.കെ, മശ്ഹൂദ് KP എന്നിവർ ആസാദി ന്യൂ ഇയറിന് നേതൃത്വം നൽകി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: