അഞ്ചരക്കണ്ടി ഹയർ സെക്കൻഡറി സ്കൂൾ 1992-93 വർഷത്തിലെ എസ്.എസ്.എൽ.സി ബാച്ചിന്റെ പൂർവ വിദ്യാർത്ഥി സംഗമം

അഞ്ചരക്കണ്ടി ഹയർ സെക്കൻഡറി സ്കൂൾ 1992-93 വർഷത്തിലെ എസ്.എസ്.എൽ.സി. ബാച്ചാണ് സംഗമം നടത്തിയത്. ‘മധുരിക്കും ഓർമ്മകൾ’ എന്ന പേരിൽ നടന്ന സംഗമം 1993 കാലയളവിലെ പ്രഥമാധ്യാപകൻ എം.പദ്മനാഭൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി കൺവീനർ പി.ഇസ്മയിൽ അധ്യക്ഷത വഹിച്ചു. 21993 പടിച്ചവരും പഠിപ്പിച്ച അധ്യാപരും അടക്കം 300 ഓളം പേർ പരിപാടിയിൽ പങ്കെടുത്തു. സ്മിത ടി കെ യുടെ പ്രാർത്ഥനയോടെ തുടങ്ങിയ പരിപാടിയിൽ ഗുരു വന്ദനം, സഹപാഠികളായ എഴുപേർക്കുള്ള സഹായധന വിതരണം, പൂർവ്വ വിദ്യാർത്ഥികളുടെ മക്കൾക്കുള്ള സമ്മാനദാനം, പ്ലാസ്റ്റിക് നിർമ്മാർജ്ജന പദ്ധതിയുടെ ഭാഗമായി തുണി സഞ്ചി വിതരണം, സ്കൂൾ പുസ്തകശാലക്കുള്ള പുസ്തവും അലമാരയുടെയും വിതരണം, പരിപാടിയിൽ പങ്കെടുത്തവർക്കുള്ള പ്രോത്സാഹന സമ്മാന വിതരണം, നറുക്കെടുപ്പിൽ വിജയിച്ചവർക്കുള്ള സമ്മാന വിതരണം, കായിക മത്സരങ്ങൾ എന്നിവ നടന്നു.മാനേജർ വി.പി.കിഷോർ, പി.ടി.എ.പ്രസിഡന്റ് എം.വി.അനിൽകുമാർ,
പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ഷാജി ചന്ദ്രോത്, എ.കെ.സുരേന്ദ്രൻ, എം.വി.ദേവദാസ്, പി.മുകുന്ദൻ, പ്രേമൻ കണ്ണോത്ത്, കെ.ഇ. നന്ദകുമാർ, പി.വി.ഉല്ലാസ്, പ്രദീപൻ പി, ശ്രീജ കെ. കെ., സമദ് പി വി., രാഗേഷ് പി. സി. എന്നിവർ സംസാരിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: