തലശേരിയിൽ വനിതാ മതിലിനിടയിലേക്ക് ബൈക്ക് ഓടിച്ചു കയറ്റി. ബ്രാഞ്ച് സെക്രട്ടറി ഉൾപ്പടെ 4 പേർക്ക് പരിക്ക്

തലശേരിക്കടുത്ത് തലായിൽ വനിതാ മതിലിനിടയിലേക്ക് ബൈക്ക് ഓടിച്ചു കയറ്റിയതിനെ തുടർന്ന് നാല് പേർക്ക് പരിക്കേറ്റു. സി പി എം കുട്ടിമാക്കൂൽ ബ്രാഞ്ച് സെക്ര. കെ.വിനോദൻ, കുട്ടിമാക്കൂൽ കുന്നുംഭാഗത്തെ മോഹനൻ, മകൾ ഹിമ, സനിത്ത് എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ തലശേരി കോഓപ്പറേറ്റീവ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആർ.എസ്.എസ് പ്രവർത്തകരാണ് അക്രമത്തിന് പിന്നിലെന്ന് സി.പി.എം ആരോപിച്ചു. സംഭവത്തിൽ കണ്ണൂർ ജില്ലാകമ്മിറ്റിയും പ്രതിഷേധിച്ചു. തലശ്ശേരി പോലീസ് കേസെടുത്തു

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: