ഇംഗ്ലണ്ടില്‍ നഴ്‌സുമാരുടെ ഒഴിവ്: നോര്‍ക്ക റൂട്ട്‌സ് അപേക്ഷ ക്ഷണിച്ചു

ഇംഗ്ലണ്ടില്‍ എന്‍ എച്ച് എസ് ഫൗണ്ടേഷന്‍ ട്രസ്റ്റിന് കീഴിലുള്ള ആശുപത്രികളില്‍ നഴ്‌സുമാരെ നിയമിക്കുന്നതിന് നോര്‍ക്ക റൂട്ട്‌സ് അപേക്ഷ ക്ഷണിച്ചു. ഒരു വര്‍ഷം പ്രവൃത്തിപരിചയമുള്ള ബി എസ്‌സി /ജി എന്‍ എം നഴ്‌സ്മാര്‍ക്ക് അപേക്ഷിക്കാം. ഐ ഇ എല്‍ റ്റിഎസ് അക്കാഡമിക്കിന് റൈറ്റിങ്ങില്‍ 6.5 ഉം മറ്റ് വിഭാഗങ്ങളില്‍ 7 ഉം സ്‌കോര്‍ അല്ലെങ്കില്‍ ഒഇ റ്റി ബി ഗ്രേഡ് നേടിയവര്‍ക്കാണ് ആദ്യ ബാച്ചില്‍ നിയമനം. മതിയായ സ്‌കോര്‍ ലഭിക്കുന്നവര്‍ക്ക് കോഴ്‌സ് ഫീസ് പൂര്‍ണ്ണമായും തിരികെ നല്‍കുന്നതാണ്.
അഭിമുഖത്തിലുടെ തെരഞ്ഞെടുക്കപ്പെടുന്നവര്‍ എന്‍ എച്ച് എസ് ഫൗണ്ടേഷന്‍ നടത്തുന്ന യോഗ്യതാപരീക്ഷ വിജയിക്കണം. ആദ്യബാച്ചിന് ജനുവരി ഒമ്പതിന് അഭിമുഖം നടക്കും. ആദ്യഘട്ടത്തില്‍ മൂന്നു വര്‍ഷത്തേയ്ക്കാണ് നിയമനം. ശമ്പളം പ്രതിവര്‍ഷം ബാന്‍ഡ് 4 ഗ്രേഡില്‍ 17,93,350 രൂപ വരെയും ബാന്‍ഡ് 5 ഗ്രേഡില്‍ 20,49,047 രൂപവരെയും ലഭിക്കും. താമസം, വിമാന ടിക്കറ്റ് എന്നിവ ഉള്‍പ്പെടെ ചെലവ് സൗജന്യമാണ്. താല്‍പര്യമുള്ളവര്‍ നിശ്ചിതമാതൃകയില്‍ തയ്യാറാക്കിയ ബയോഡേറ്റ, പൂരിപ്പിച്ച എന്‍ എച്ച് എസ് അപേക്ഷ കവര്‍ ലറ്റര്‍, മറ്റു അനുബന്ധ രേഖകള്‍ സഹിതം rm@norkaroots.net എന്ന മെയില്‍ ഐ.ഡിയില്‍ ജനുവരി ആറിനുമുമ്പായി അപേക്ഷിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് http://www.norkaroots.net, 24 മണിക്കൂര്‍ കാള്‍ സെന്റര്‍ നമ്പര്‍ 1800 425 3939.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: