പിണറായി ഗ്രാമപഞ്ചായത്തില്‍ സമഗ്ര കാന്‍സര്‍ നിയന്ത്രണ പദ്ധതി നടപ്പിലാക്കി

കണ്ണൂർ: പിണറായി ഗ്രാമപഞ്ചായത്ത്, തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത്, പിണറായി കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ മലബാര്‍ കാന്‍സര്‍ കെയര്‍ സൊസൈറ്റിയുമായി ചേര്‍ന്ന് നടത്തിയ സ്തനാര്‍ബുദ നിയന്ത്രണ പദ്ധതിയുടെ ആറു ഘട്ടങ്ങളും പിണറായി പഞ്ചായത്തില്‍ വിജയകരമായി നടപ്പിലാക്കി.
പദ്ധതിയുടെ ഭാഗമായി കാന്‍സര്‍ നിയന്ത്രണത്തില്‍ തീവ്ര പരിശീലനം ലഭിച്ച 150 വളണ്ടിയര്‍മാര്‍ പഞ്ചായത്തിലെ 8643 വീടുകള്‍ സന്ദര്‍ശിക്കുകയും 37869 ആളുകള്‍ക്ക് കാന്‍സര്‍ പ്രതിരോധത്തിന്റെ ബോധവല്‍ക്കരണവും രോഗ സാധ്യതയും ലക്ഷണങ്ങള്‍ കണ്ടെത്തുന്നതിനായുള്ള സ്‌ക്രീനിംങ് പരിപാടികളും നടത്തി. രോഗ സാധ്യത ലക്ഷണമുള്ള 220 പേരെ മലബാര്‍ കാന്‍സര്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ ക്യാമ്പുകളിലെ ഡോക്ടര്‍മാരുടെ വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കി. തുടര്‍പരിശോധനയ്ക്ക് വിധേയമാക്കിയ 40 പേര്‍ക്ക് പിണറായി ആര്‍ സി അമല സ്‌കൂൡ നടന്ന മെഗാ ക്യാമ്പില്‍ അള്‍ട്രാ സൗണ്ട് സ്‌കാനര്‍, മാമോഗ്രാം എഫ് സി, ബയോസ്പി തുടങ്ങിയ പരിശോധനകള്‍ നടത്തി. തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. പ്രതീപ് പുതുക്കുടിയാണ് മെഗാ ക്യാമ്പ് ഉദ്ഘാടനം ചെയ്തത്. പിണറായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗീതമ്മ അധ്യക്ഷത വഹിച്ചു. ഡോ. സഫീന സി എച്ച് സി പിണറായി, മലബാര്‍ കാന്‍സര്‍ കെയര്‍ സൊസൈറ്റിയിലെ ഡോ. കിരണ്‍, ഡോ. അമൃത, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ ടി ലാസകന്‍, ഐ ആര്‍ പി സി സോണല്‍ ചെയര്‍മാന്‍ അനീഷ്, ഹെല്‍ത്ത് സൂപ്പര്‍ വൈസര്‍ പ്രഭാകരന്‍, മെമ്പര്‍ ഒ ചന്ദ്രന്‍, മലബാര്‍ കാന്‍സര്‍ കെയര്‍ സൊസൈറ്റി പ്രസിഡന്റ് കൃഷ്ണന്‍ നാഥപൈ, മലബാര്‍ കാന്‍സര്‍ കെയര്‍ സൊസൈറ്റി ഭരണസമിതി അംഗങ്ങളായ ഒ കെ വത്സല കുമാര്‍, ഭാര്‍ഗവന്‍ ആരോഗ്യ പ്രവര്‍ത്തകര്‍, ആശാവളണ്ടിയര്‍മാര്‍, ഐ ആര്‍ പി സി വളണ്ടിയര്‍മാര്‍, രാഷ്ട്രീയ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: