പട്ടികവര്‍ഗ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ തൊഴില്‍ പരിശീലനം

പട്ടിക വര്‍ഗ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ തൊഴില്‍ പരിശീലനം നല്‍കുന്നതിന് കൂറ്റൂക്കാരന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എച്ച് ആര്‍ ഡി എന്ന സ്ഥാപനത്തില്‍ വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓട്ടോ ഡയഗ്നോസിസ് ആന്റ് റിപ്പയര്‍(യോഗ്യത- എസ് എസ് എല്‍ സി കാലാവധി ഒരു വര്‍ഷം -ആണ്‍കുട്ടികള്‍ മാത്രം), ഡിപ്ലോമ ഇന്‍ ട്രാവല്‍ ആന്റ് ടൂറിസം(പ്ലസ് ടു കാലാവധി ഒരു വര്‍ഷം), അഡ്വാന്‍സ്ഡ് ഓട്ടോ മൊബൈല്‍ എഞ്ചിനിയറിംഗ് (ഐ ടി ഐ/ഡിപ്ലോമ/കെ ജി സി ഇ/ ടി എച്ച് എസ് ഇ-ആട്ടോമൊബൈല്‍ അല്ലെങ്കില്‍ മെക്കാനിക്കല്‍ എഞ്ചിനിയറിംഗ്, കാലാവധി എട്ടു മാസം), ബോഡി റിപ്പയറിംഗ് ആന്റ് പെയിന്റിംഗ് (എസ് എസ് എല്‍ സി, കാലാവധി എട്ടുമാസം-ആണ്‍കുട്ടികള്‍ മാത്രം) എന്നീ കോഴ്‌സുകള്‍ക്കാണ് അപേക്ഷ ക്ഷണിച്ചത്. 18 നും 25 നും ഇടയില്‍ പ്രായമുള്ള അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ യോഗ്യത, ജാതി, വരുമാനം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും സഹിതം ജനുവരി 10ന് രാവിലെ 10 മണി മുതല്‍ 1 മണിവരെ കണ്ണൂര്‍ സിവില്‍ സ്റ്റേഷന്‍ അഡീഷണല്‍ ബ്ലോക്കില്‍ പ്രവര്‍ത്തിക്കുന്ന ഐ ടി ഡി പി ഓഫീസില്‍ നടക്കുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. ഫോണ്‍: 0497 2700357.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: