തലശേരി ജനറലാശുപത്രി ഓപ്പറേഷൻ തിയേറ്റർ മൂന്നാഴ്ച ആയിട്ടും അടച്ചിട്ട നിലയിൽ ;രോഗികൾ ദുരിതത്തിൽ

തലശ്ശേരി: അത്യാധുനിക സൗകര്യങ്ങളുമായി ജില്ലയിലെ സർക്കാർ ആശുപത്രികൾ മുഖം മാറ്റാൻ ഒരുങ്ങുമ്പോൾ തലശേരി ജനറൽ ആശുപത്രിയോടുള്ള അധികൃതരുടെ അവഗണനാ മനോഭാവം തുടരുന്നു. ആരോഗ്യ മന്ത്രിയുടെ ജില്ലയിലെ പ്രധാന ആശുപത്രിയായിട്ടുകൂടി ഇക്കാര്യത്തിൽ വേണ്ടത്ര വേഗതയില്ലെന്ന ആരോപണമാണ് ഉയരുന്നത്.കഴിഞ്ഞ ഏഴാം തീയതിയാണ് ഓപ്പറേഷൻ തിയേറ്റർ നവീകരണത്തിനായി അടച്ചു പൂട്ടിയത്.നവീകരണത്തിനായി അടച്ച ഓപ്പറേഷൻ തിയേറ്റർ മൂന്നാഴ്ചയായിട്ടും തുറക്കാനുള്ള ഒരു സംവിധാനവും ഇതുവരെയായിട്ടില്ല.ശസ്ത്രക്രിയ നിലച്ചതോടെ രോഗികൾ പലരും സ്വകാര്യ ആശുപത്രികൾ ഉൾപ്പെടെയുള്ളവയെയാണ് ആശ്രയിക്കുന്നത്.ഇതാകട്ടെ വലിയ സാമ്പത്തീക ബാധ്യതയ്ക്ക് ഇടയാക്കുന്നുണ്ട്. ഇതിനിടെ ആശുപത്രിയിലെ രണ്ട് പ്രധാന സർജന്മാർ അവധിയെടുത്ത് പോവുകയും ചെയ്തു. ആശുപത്രിയുടെ ദൈനംദിന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കേണ്ട വികസനസമിതിയുടെ പ്രവർത്തനം യോഗങ്ങളിൽ മാത്രം ഒതുങ്ങുന്നതായും ആക്ഷേപമുണ്ട്.
ജനറൽ ആശുപത്രിയുടെ വികസനത്തിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: