പാനൂരും,പരിസര പ്രദേശങ്ങളിലും ആസൂത്രിതമായ അക്രമം നടത്തി മേഖലയിൽ വീണ്ടും സംഘർഷം സൃഷ്ടിക്കാനുളള സിപിഎം നീക്കമാണെന്ന് ആർഎസ്എസ് പാനൂർ ഖഢ് കാര്യകാരി

പാനൂർ:പാനൂരും,പരിസര പ്രദേശങ്ങളിലും ആസൂത്രിതമായ അക്രമം നടത്തി മേഖലയിൽ വീണ്ടും സംഘർഷം സൃഷ്ടിക്കാനുളള സിപിഎം നീക്കമാണ് പൂക്കോത്തും,അരയാക്കൂലും നടന്നതെന്നും,സിപിഎമ്മിന്റെ ആസൂത്രണത്തെ കുറിച്ച് വ്യക്തമായ വിവരം ലഭിച്ചിട്ടും പോലീസ് കാണിക്കുന്ന നിഷ്ക്രിയത്വം അപകടമാണെന്നും ആർഎസ്എസ് പാനൂർ ഖഢ് കാര്യകാരി കുറ്റപ്പെടുത്തി.മൂന്നു ദിവസങ്ങളിലായി ഏഴ് ആർഎസ്എസ് പ്രവർത്തകരെയാണ് സിപിഎം സംഘം അക്രമിച്ചത്.എലാങ്കോട് പടിക്കൽ ഭാഗത്ത് ബോംബേറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചതും അക്രമത്തിനുളള നീക്കത്തിന്റെ ഭാഗമായിരുന്നു.കഴിഞ്ഞ ദിവസം സിപിഎം പ്രാദേശിക നേതാവിന്റെ തറവാട് വീട്ടിൽ നിന്നും വടിവാൾ അടക്കമുളള മാരകായുധങ്ങൾ പിടികൂടിയതും സിപിഎം അക്രമത്തിന്റെ മുന്നൊരുക്കത്തിന്റെ ദൃഷ്ടാന്തമാണ്.കുറച്ചു നാളുകളായി താഴെപൂക്കോം ടൗണിൽ വെച്ച് ആർഎസ്എസ് പ്രവർത്തകരെ ഭീഷണിപ്പെടുത്തുകയും,ആർഎസ്എസ് നിരോധിത മേഖല എന്നെഴുതി വെയ്ക്കുകയും ചെയ്തിരുന്നു.ഇതിനെതിരെ പോലീസ് ഉദ്യോഗസ്ഥർക്ക് പരാതികൾ നൽകിയിട്ടും നടപടിയെടുക്കാൻ വൈമുഖ്യം കാട്ടുകയായിരുന്നു.സിപിഎം നടത്തുന്ന ആസൂത്രിതമായ അക്രമങ്ങൾ അവസാനിപ്പിക്കുക തന്നെ വേണം.അല്ലാത്തപക്ഷം ശക്തമായ പ്രതിരോധം ഉയർത്താൻ ആർഎസ്എസ് തയ്യാറാവും.സമാധാനന്തരീക്ഷം തകർന്നാൽ അതിന്റെ ഉത്തരവാദിത്വം സിപിഎമ്മിനു മാത്രമാണെന്നും,അക്രമികൾക്കെതിരെ ശക്തമായ നിയമനടപടിയെടുക്കാൻ ബന്ധപ്പെട്ടവർ തയ്യാറാകണമെന്നും കാര്യകാരി ആവശ്യപ്പെട്ടു.ഖഢ് സംഘചാലക് എൻകെ.നാണു മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു.എൻപി.ശ്രീജേഷ്,ടിപി.സുരേഷ്ബാബു,കെസി.വിഷ്ണു,കെ.ഗിരീഷ്,കെപി.ജിഗീഷ് എന്നിവർ സംസാരിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: