ഇരിട്ടി മാടത്തിൽ എടൂർ റോഡിൽ കാറും ജീപ്പും കൂട്ടിയിടിച്ച് 3 പേർക്ക് പരിക്കേറ്റു.

ഇരിട്ടി: മാടത്തിൽ എടൂർ റോഡിൽ കാറും ജീപ്പും കൂട്ടിയിടിച്ച് 3 പേർക്ക് പരിക്കേറ്റു. കോളിക്കടവ് സ്വദേശി ജോസഫ് പുതിയകുളങ്ങര (59 ), എടൂർ കെ സി ചർച്ച് പാസ്റ്റർ ജോയ് തോമസ് (56 ), എടൂർ സ്വദേശി ഷിനു മാവുന്നിക്കുന്നേൽ (36 ) എന്നിവർ ക്കാണ് പരിക്കേറ്റത്. ഇവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മാടത്തിൽ – എടൂർ റോഡിൽ ഉച്ചക്ക് 1 മണിയോടെ ആയിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ ജീപ്പ് തലകീഴായി മറിയുകയും കാറിന്റെ മുൻവശം തകരുകയും ചെയ്തു. തിങ്കളാഴ്ച ഇതേ റോഡിൽ ഒരു കിലോമീറ്ററിനപ്പുറം വെച്ചുണ്ടായ അപകടത്തിൽ സ്‌കൂട്ടർ ബസ്സിലിടിച്ച് സ്‌കൂട്ടർ യാത്രക്കാരി മരിച്ചിരുന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: