കുറ്റിയാടിയില്‍ ബോംബ് നിര്‍മാണത്തിനിടെയുണ്ടായ സ്‌ഫോടനത്തില്‍ മൂന്ന് പേര്‍ക്ക് പരിക്ക്; യുവാവിന്റെ ഇരുകൈപ്പത്തികളും അറ്റു

കോഴിക്കോട്: ( 01.01.2019) കോഴിക്കോട് കുറ്റിയാടിയില്‍ ബോംബ് നിര്‍മാണത്തിനിടെയുണ്ടായ സ്‌ഫോടനത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. പറമ്ബത്ത് അബ്ദുള്ള മുസ്ലിയാര്‍ എന്നയാളുടെ പറമ്ബിലാണ് സ്‌ഫോടനം ഉണ്ടായത്. സംഭവത്തില്‍ മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. അപകടത്തില്‍ അബ്ദുള്ള മുസ്ലിയാരുടെ മകന്‍ സാലിമിന്റെ ഇരുകൈകളും അറ്റുപോയ നിലയിലാണ്. കൂടെയുണ്ടായിരുന്ന മുനീറിനും മറ്റൊരാള്‍ക്കും പരിക്കേറ്റിട്ടുണ്ട്.

അതേസമയം, സംഭവത്തില്‍ പരിക്കേറ്റവര്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകരാണെന്നാണ് വിവരം. തിങ്കളാഴ്ച രാത്രി പന്ത്രണ്ട് മണിയോടെയുണ്ടായ സംഭവം ഇവര്‍ മറച്ച്‌ വച്ചതായും പോലീസ് പറയുന്നു. ചൊവ്വാഴ്ച രാവിലെ സംഭവം അറിഞ്ഞ് പോലീസ് എത്തുമ്ബോഴേക്കും സ്ഥലം വൃത്തിയാക്കി തെളിവുകളെല്ലാം നശിപ്പിച്ചിരുന്നു.

സംഭവത്തില്‍ കേസെടുത്ത കുറ്റിയാടി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: