അയ്യപ്പ ജ്യോതിക്കിടയിലെ സംഘര്‍ഷം: രണ്ട് പേര്‍ കൂടി അറസ്റ്റില്‍

പയ്യന്നൂര്‍: ശബരിമല കര്‍മ്മസമിതിയുടെ ആഹ്വാന പ്രകാരം നടത്തിയ അയ്യപ്പ ജ്യോതി തെളിക്കലുമായി ബന്ധപ്പെട്ട് പയ്യന്നൂര്‍ മേഖലയിലുണ്ടായ സംഘര്‍ഷത്തില്‍ രണ്ട് പേര്‍ കൂടി അറസ്റ്റിലായി.കരിവെള്ളൂർപലിയേരിയിലെ എം. വിപിന്‍ (23), ആണൂരിലെ മുണ്ടയിൽ ഹൗസിലെ കെ.പി., സജിത്കുമാര്‍ (33) എന്നിവരെയാണ് എസ്.ഐ കെ.പി.ഷൈൻ അറസ്റ്റ് ചെയ്തത്.ഇവരെ പയ്യന്നൂര്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി രണ്ടാഴ്ചത്തേക്ക്്്് റിമാണ്ട് ചെയ്തു.

കരിവെള്ളൂര്‍ ആണൂര്‍ വിവി സ്മാരക വായനശാലക്ക് സമീപമുണ്ടായ അക്രമത്തില്‍ പരിക്കേറ്റ് കാഞ്ഞങ്ങാട് സജ്ജീവനി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കാഞ്ഞങ്ങാട് പറക്കളായിയിലെ ടി.വി.ഗീത(44)യുടെ പരാതിയില്‍ കണ്ടാലറിയാവുന്ന പതിനഞ്ചോളം സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തിരുന്നു.അടിച്ചും ചവിട്ടിയും കല്ലെറിഞ്ഞും നരഹത്യക്ക് ശ്രമിച്ചതായുള്ള ഗീതയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് വധശ്രമമുള്‍പ്പെടെയുള്ള വകുപ്പുകളില്‍ കേസെടുത്തിരുന്നത്.ഈ കേസിലാണ് ഇപ്പോള്‍ രണ്ടുപേരെ അറസ്റ്റ്് ചെയ്തത്.വിവിധ അക്രമ സംഭവങ്ങളില്‍ 162 പേര്‍ക്കെതിരെ കേസെടുത്ത പോലീസ് രണ്ട് സംഭവങ്ങളിലായി 16 പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: