വനിതാ മതിൽ വൻ മതിലായി; ആയിരങ്ങൾ ഒഴുകിയെത്തി

നവോത്ഥാനമൂല്യങ്ങൾ സംരക്ഷിക്കാനായി വിവിധ സംഘടനകളുടെ പിന്തുണയോടെ സർക്കാർ സംഘടിപ്പിക്കുന്ന വനിതാ മതിലിൽ വൻ ജനപങ്കാളിത്തം. പ്രായബേധമന്യേ സ്ത്രീകൾ ഒഴുകിയെത്തി. വൈകിട്ട് 4 മണി മുതല്‍ 4.15 വരെ കാസർക്കോട് മുതൽ തിരുവനന്തപുരം വരെയാണ് മതിൽ തീര്‍ത്തത്. മന്ത്രി കെ കെ ശൈലജ ആദ്യകണ്ണിയും സിപിഎം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദാ കാരാട്ട് അവസാന കണ്ണിയുമായി .

ദേശീയപാതയുടെ പടിഞ്ഞാറുഭാഗത്താണ് സ്ത്രീകള്‍ അണിനിരന്നത് . കാസർകോട് പുതിയ ബസ്‍ സ്റ്റാൻഡ് മുതൽ തിരുവനന്തപുരം വെള്ളയമ്പലത്തെ അയ്യൻകാളി പ്രതിമയ്ക്കു മുന്നിൽ വരെ ദേശീയപാതയിൽ 620 കിലോമീറ്റർ ദൂരമാണു മതിൽ തീർത്തത് . തുടര്‍ന്ന്, നവോത്ഥാനമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുമെന്ന പ്രതിജ്ഞയെടുത്തു . ഇതിനു വേണ്ടതു 30 ലക്ഷം പേരാണെങ്കിലും 50 ലക്ഷം വനിതകൾ പങ്കെടുക്കുന്നു എന്നാണ് വിലയിരുത്തൽ

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: