മുഖ്യമന്ത്രിയുടെ നവവത്സരാശംസ

ലോകമെങ്ങുമുളള മലയാളികൾക്ക് മുഖ്യമന്ത്രി പിണറായി വിജയൻ സമാധാനത്തിന്റെയും പുരോഗതിയുടെയും പുതുവർഷം ആശംസിച്ചു

പ്രളയം സൃഷ്ടിച്ച പ്രതിസന്ധിയെ മഹത്തായ കൂട്ടായ്മയിലൂടെ അതിജീവിച്ചാണ് കേരളം 2019 ലേക്ക് പ്രവേശിക്കുന്നത്. തകർന്ന കേരളത്തെ മികച്ച നിലയിൽ പുനർനിർമിക്കുക എന്നതാണ് ഇനിയുളള വെല്ലുവിളി. ജനങ്ങളുടെ അകമഴിഞ്ഞ പിന്തുണയോടെ പുനർനിർമാണം വിജയകരമായി പൂർത്തിയാക്കാനാവുമെന്ന് സർക്കാരിന് ആത്മവിശ്വാസമുണ്ട്.

മതനിരപേക്ഷതയ്ക്കും ഫെഡറലിസത്തിനും ഭരണഘടനാമൂല്യങ്ങൾക്കും എതിരെ വലിയ വെല്ലുവിളിയുണ്ടായ വർഷമാണ് കടന്നു പോയത്. മതനിരപേക്ഷതയും ഭരണഘടനാ മൂല്യങ്ങളും സംരക്ഷിക്കാനുളള പോരാട്ടം ശക്തമായി തുടരേണ്ടതുണ്ടെന്നും നവവത്സര സന്ദേശത്തിൽ മുഖ്യമന്ത്രി പറഞ്ഞു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: